കോഴിക്കോട്: ലയണ്‍സ് ഫുഡ് വിങ്ങ്‌സിന്റെ മൂന്നാം വാര്‍ഷികാഘോഷവും ഭക്ഷണ-വസ്ത്ര വിതരണവും നടത്തി. 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ സമയത്താണ് ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സിന്റെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി ഭക്ഷണം നല്‍കിക്കൊണ്ട് ലയണ്‍സ് ഫുഡ് വിങ്ങ്‌സ് ആരംഭിച്ചത്. ഡിസ്ട്രിക്ട് 318E അംഗങ്ങളുടെ പിന്തുണയോടെ ലയണ്‍സ് ഫുഡ് വിങ്ങ്‌സ് മൂന്ന് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മൂന്നാം വാര്‍ഷികാഘോഷവും ഭക്ഷണ, വസ്ത്ര വിതരണവും നടന്നു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി.സുധീര്‍ പിഎംജെഎഫ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ കൊളക്കാടന്‍ , ടി.രതീഷ് , വിശോഭ് പനങ്ങാട്ട് , കെ.പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.