ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം സംസ്ഥാന പ്രവര്‍ത്തക സംഗമവും സൗജന്യ മെഡിക്കല്‍ ക്യാമ്പും

ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം സംസ്ഥാന പ്രവര്‍ത്തക സംഗമവും സൗജന്യ മെഡിക്കല്‍ ക്യാമ്പും

കോഴിക്കോട്: ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘത്തിന്റെ സംസ്ഥാന പ്രവര്‍ത്തക സംഗമവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ജില്ലാ സബ് ജഡ്ജിയും ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ കൂടുതല്‍ മുന്നേറണമെന്നും വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയില്‍നിന്നും ഇന്നത്തെ തലമുറയെ ബോധവല്‍ക്കരിക്കമെന്നും അദ്ദേഹം പറഞ്ഞു. ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അശ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. സേവന പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച സാബിറ പൈക്കാട്ടിനെ ആദരിച്ചു. ലോക കേരളസഭാഗം പി.കെ കബീര്‍ സലാല, മദ്രസ അധ്യാപക ക്ഷേമബോര്‍ഡ് മെമ്പര്‍ ഹാരിസ് ബാഖവി തങ്ങള്‍, പി.എം മുസമ്മില്‍, പുതിയറ ഹര്‍ശുല്‍ അഹമ്മദ്, പി.എം അബ്ദുല്‍ കരീം, പി. അബ്ദുല്‍ മജീദ്, കെ.എസ് ഹാരിസ്, മുഹമ്മദ് ബഷീര്‍.പി, പി.കെ കോയ, സാബിറ പൈക്കാട്ട് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സാബിറ ചെറുകുളം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശിഹാബ് തങ്ങള്‍ സ്വയം സഹായസംഘം വനിതാവിംഗ് പ്രസിഡന്റ് സക്കീല സ്വാഗതവും സാജിത ബേപ്പൂര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *