കോഴിക്കോട്: ‘താളിയോല സാംസ്കാരിക സമിതി ‘ യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച എം.എ ബൈജുവിനും രണ്ടാം സ്ഥാനം ലഭിച്ച ഷൈന്‍ ഷൗക്കത്തലിക്കും എന്‍.ഇ.ബാലകൃഷ്ണ മാരാര്‍ ഹാളില്‍ സംഘടിപ്പിച്ച കഥാ സായാഹ്നത്തില്‍ പ്രശസ്ത സാഹിത്യകാരന് യു.കെ കുമാരന് യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്കാരം വിതരണം ചെയ്തു.
മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയ വലിയ എഴുത്തുകാരനായിരുന്നു യു.എ.ഖാദറെന്നും പുതിയ ആശയങ്ങള്‍ കണ്ടെത്തി നിരന്തരം എഴുതികൊണ്ട് വായനക്കാരെ കൂടെ നിര്‍ത്താന്‍ പുതിയ എഴുത്തുകാര്‍ ശ്രദ്ധിക്കണമെന്ന് യു.കെ കുമാരന് പറഞ്ഞു. ചടങ്ങില്‍ താളിയോല സാംസ്കാരിക സമിതി പ്രസിഡന്റ് പി.ഐ അജയന് അധ്യക്ഷത വഹിച്ചു. സാഹിത്യ സമിതി സെക്രട്ടറി കെ.ജി രഘുനാഥ് ‘കഥയും കാലവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കെ.എഫ് ജോര്‍ജ് , എം.എ ഷഹനാസ്, യു.എ ഫിറോസ് , മോഹനന് പുതിയോട്ടില്‍, സി.പി.എം അബ്ദു റഹിമാന്‍ , വി.ചന്ദ്രശേഖരന് , വി.പി സനീബ് കുമാര്‍ , വെളിപാലത്ത് ബാലന്, സാബു മാത്യു എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കളായ എം.എ ബൈജു , ഷൈന്‍ ഷൗക്കത്തലി മറുപടി പ്രസംഗം നടത്തി.


