ഷാര്‍ജ: 50 വര്‍ഷമായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന വെങ്ങര നിവാസികളുടെ കൂട്ടായ്മയായ വെങ്ങര രിഫായി ജമാഅത്ത് യു.എ.ഇ.കമ്മിറ്റിയുടെ പ്രസിഡന്റായി മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ടീയ പ്രവര്‍ത്തകനും ദുബൈ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലിയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരെഞ്ഞടുത്തു.
നാലകത്ത് റാസിക്ക് (സീനിയര്‍ വൈസ് പ്രസിഡന്റ്), കൊവ്വപ്പുറത്ത് ശരീഫ് അലൈന്‍(ജനറല്‍ സെക്രട്ടറി) , കെ.ആസാദ് ഷാര്‍ജ (ട്രഷറര്‍), എം.കെ.സാജിദ്, പി.കെ.അബ്ദുറഹിമാന്‍, .മഹമ്മൂദ് കൊവ്വപ്പുറത്ത്, സമദ് നരിക്കോടന്‍, നൗഷദ് മാളിയേക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ നരിക്കോടന്‍,ഡിജാഹ് റഫീക്ക്, ഇബ്രാഹിം വള്ളിയോട്ട്, എസ്.കെ.അബ്ദുറഹിമാന്‍, ഹാഷിഫ് ഹംസൂട്ടി (സെക്രട്ടറിമാര്‍), ഇഖ്ബാല്‍.എം.കെ(ജോ.ട്രഷറര്‍), യേയും വിവിധ സ്റ്റേറ്റ് കന്‍വീണര്‍മാരായി എന്‍.സകരിയ ദുബായ്, ഫഹദ് നരിക്കോടന്‍ അബുദാബി, അശറഫ് ഹമീദ് ഷാര്‍ജ, സമീര്‍ മുഹമ്മദലി അജ്മാന്‍, എല്‍.കെ ആമുഞ്ഞി, ഉമ്മുല്‍ഖൊം, പി.കെ.തസ്‌ലീം, അലൈന്‍ എന്നിവരെയും തെരെഞ്ഞടുത്തു.