കോഴിക്കോട്: കേന്ദ്ര തൊഴില്‍ വകുപ്പിന്റെ വി.വി ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റും(കിലെ) സംയുക്തമായി സംഘടിപ്പിക്കുന്ന ശില്‍പശാലക്ക് തുടക്കം. പുതിയ ലേബര്‍ കോഡ് എന്ന വിഷയത്തില്‍ മുതലക്കുളം മലബാര്‍ പാലസില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാല ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തില്‍ പ്രശസ്തരായ ഫാക്കല്‍റ്റികള്‍ ശില്‍പശാലയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.കെ അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സുനില്‍ തോമസ്, വി.വി ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോ ഡോ. ധന്യ എം.ബി, കിലെ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജാസ്മി ബീഗം, കിരണ്‍ ജെ.എന്‍, സൂര്യ ഹേമന്‍, വിവിധ തൊഴിലാളി സംഘടന നേതാക്കള്‍ പങ്കെടുത്തു.