ബഷീര്‍ യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം

ബഷീര്‍ യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ 28ാമത് ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന ബഷീര്‍ ഫെസ്റ്റില്‍ യുവ സാഹിത്യകാരന്‍മാര്‍ക്കായി കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. 15-30 വയസിനിടെയുള്ളവര്‍ക്ക് ജൂലൈ നാലിന് വൈലാലില്‍ വെച്ച് (ബഷീര്‍ വസതി) നടക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്കാണ് അവസരം ലഭിക്കുക. പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടര്‍. സച്ചിദാനന്ദന്‍, എം. മുകുന്ദന്‍ തുടങ്ങി നിരവധി പ്രശസ്തരായ എഴുത്തുകാരുടെ സാന്നിധ്യം ക്യാമ്പിലുണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ‘ഞാനറിയുന്ന ബഷീര്‍’ എന്ന വിഷയത്തില്‍ മൂന്ന് പുറത്തില്‍ കവിയാത്ത ഒരു കുറിപ്പ് തയ്യാറാക്കി പേര് വിവരങ്ങള്‍ സഹിതം 28ന് മുന്‍പായി ഇ- മെയില്‍ ([email protected]) അയക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7736189714.

Share

Leave a Reply

Your email address will not be published. Required fields are marked *