റേഷൻ കടകളിലെ ബയോമെട്രിക് തിരിച്ചറിയൽ  സംവിധാനം താത്കാലികമായി നിർത്തിവച്ചു

റേഷൻ കടകളിലെ ബയോമെട്രിക് തിരിച്ചറിയൽ  സംവിധാനം താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളിലെ ബയോമെട്രിക് തിരിച്ചറിയൽ  സംവിധാനം താത്കാലികമായി നിർത്തിവച്ചു. ഈ മാസം 31 വരെയാണ് ഇപോസ് പഞ്ചിംഗ് ഒഴിവാക്കിയത്. പകരം റേഷൻകാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലിൽ വരുന്ന ഒ.റ്റി.പി (വൺ ടൈം പാസ് വേഡ്) വഴി ഉപഭോക്താവിനെ തിരിച്ചറിയും. ഏതെങ്കിലും കാരണവശാൽ അതും നടക്കാത്ത സാഹചര്യത്തിൽ മാനുവലായി പഞ്ചിംഗ് ഇല്ലാതെതന്നെ റേഷൻ വിതരണം നടത്തും.

കൊറോണ ബാധിച്ച വീടുകളിൽ ഐസൊലേറ്റ് ചെയ്യപ്പെട്ട കുടുംബങ്ങൾക്ക് അർഹതപ്പെട്ട റേഷൻ അവരുടെ വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ആഫീസർമാർക്ക് നിർദ്ദേശം നൽകി. പൊതുവിതരണ വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഹാൻഡ് സാനിറ്റൈസർ വാങ്ങിവയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിർദ്ദേശം നൽകി.

ഓഫീസുകളിലെ സന്ദർശനം കഴിവതും ഒഴിവാക്കി അപേക്ഷകൾ പൂർണമായും ഓൺലൈനായി മാത്രം നൽകണം. റേഷൻ ഡീലർമാർക്കോ സെയിൽസ്മാൻമാർക്കോ പനി, ജലദോഷം, ചുമ മുതലായ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവരെ നിർബന്ധമായും കടയിൽനിന്ന് മാറ്റിനിർത്തി ബദൽ സംവിധാനം സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ആഫീസർമാർ/റേഷനിംഗ് ഇൻസ്‌പെക്ടർമാർക്ക് നിർദേശം നൽകി. ഇത്തരം രോഗലക്ഷണങ്ങളുള്ളവരുടെ സാന്നിദ്ധ്യം ഓഫീസിലും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *