മുക്കം കൃഷിഭവനില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

മുക്കം കൃഷിഭവനില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

മുക്കം: നഗരസഭയും കൃഷിഭവനും കാര്‍ഷിക കര്‍മസേനയും ചേര്‍ന്ന് നടത്തുന്ന ഞാറ്റുവേലച്ചന്തക്ക് തുടക്കമായി. 24 വരെ നടക്കുന്ന ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.ടി ബാബു നിര്‍വഹിച്ചു. മികച്ചയിനം ഫലവൃക്ഷ തൈകള്‍, നടീല്‍ വസ്തുക്കള്‍, കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, പച്ചക്കറിതൈകള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാണ്. കുരുമുളക് , കുറ്റികുരുമുളക് എന്നിവ സബ്‌സിഡിയില്‍ ലഭിക്കും.

ഞാറ്റുവേലച്ചന്തയോടൊപ്പം പി.എം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ ഈ ദിവസങ്ങളില്‍ സൗജന്യമായി കൃഷിഭവന്‍ പരിസരത്ത് നടത്തും. പി.എം കിസാന്‍ ആനുകൂല്യം ലഭിക്കുന്ന കര്‍ഷകര്‍ അടിയന്തരമായി ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മുക്കം കൃഷിഭവനില്‍ നേരിട്ടോ 0495 2294546 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം. ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. ചാന്ദ്‌നി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ കല്ലാണികുട്ടി, ജോഷില, വസന്തകുമാരി, അശ്വതി, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പച്ചക്കറി ക്ലസ്റ്റര്‍ ഭാരവാഹികള്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *