കോഴിക്കോട്: ജില്ലയില്‍ വളം കീടനാശിനി ഗുണമേന്മാ പരിശോധന ശക്തമാക്കാനുള്ള നടപടികളുമായി കൃഷി വകുപ്പ്. ഏറ്റവും കൂടുതല്‍ വളങ്ങളും കീടനാശിനികളും സ്റ്റോക്ക് ചെയ്യുകയും കര്‍ഷകര്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്ന സീസണില്‍ വളം കീടനാശിനി പരിശോധന വഴി ഗുണമേന്മയുള്ളവ കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
ഇതിനായി വളം കീടനാശിനി ഇന്‍സ്പെക്ടര്‍മാരായ ജില്ലയിലെ കൃഷി ഓഫീസര്‍മാരും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരും വളം കീടനാശിനി ഡിപ്പോകളില്‍ ഒരേ സമയം പരിശോധന നടത്തി. 125 വളം ഡിപ്പോകളും 23 കീടനാശിനി ഡിപ്പോകളും പരിശോധിച്ചു. 168 രാസവള സാമ്പിളുകളും 81 കീടനാശിനി സാമ്പിളുകളും ശേഖരിക്കുകയും അവ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
യൂറിയ,പൊട്ടാഷ് തുടങ്ങിയ നേര് വളങ്ങളും 18:18:9, 16:16:16, 10:5 20 തുടങ്ങിയ മിക്സ്ചറുകളുടെ സാമ്പിളുകളും ടാറ്റമിഡ, അഡ്മേയര്‍ അള്‍ട്ര, ജംമ്പ്, ടാറ്റഫൈന്‍ തുടങ്ങിയ രാസകീടനാശിനികളുടെ സാമ്പിളുകളും രാസവള കീടനാശിനി ഗുണമേന്മ പരിശോധനയുടെ ഭാഗമായി ശേഖരിച്ചു പരിശോധനയ്ക്കയച്ചു.