പുതുലഹരിക്ക് ഒരു വോട്ട്; രജിസ്‌ട്രേഷന്‍ തുടരുന്നു

പുതുലഹരിക്ക് ഒരു വോട്ട്; രജിസ്‌ട്രേഷന്‍ തുടരുന്നു

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാരാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജുകളില്‍ ജൂണ്‍ 24ന് ‘ലഹരിക്കെതിരെ ഒരു വോട്ടെടുപ്പ്’ സംഘടിപ്പിക്കുന്നു. ‘പദാര്‍ത്ഥങ്ങള്‍ കൂടാതെ ജീവിതം തന്നെ ലഹരിയാക്കൂ’ എന്ന ആശയത്തില്‍ ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി ക്യാമ്പസുകളില്‍ പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. പരിപാടിയുടെ ഭാഗമാകാന്‍ https://forms.gle/pzFkAmA6qmwiRtKX8 എന്ന ലിങ്ക് പൂരിപ്പിച്ച് നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: 9847764000.

ജില്ലയിലെ വര്‍ധിക്കുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരി അവബോധ പരിപാടിയായ ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി ജീവിതം തന്നെ ലഹരിയാക്കൂ എന്ന ആശയത്തിലൂന്നി ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യ സംവിധാനത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ലോക ലഹരി വിരുദ്ധ ദിന(ജൂണ്‍ 26)ത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരതിന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടാഴ്ച നീളുന്ന വിപുലമായ പരിപാടികള്‍ക്കാണ് രൂപം നല്‍കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *