കോഴിക്കോട്: പത്തനംതിട്ടയില്‍ നടന്ന 22ാമത് സംസ്ഥാന സബ് ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി ഗോള്‍ഡ്, സില്‍വര്‍ , ബ്രോണ്‍സ് മെഡലുകളും ഹിമാചലില്‍ നടക്കുന്ന നാഷനല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയവരില്‍ അഞ്ചുപേരും അരക്കിണര്‍ യിന്‍യാങ് സ്കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്സ് സ്കൂളില്‍ നിന്ന് പരിശീലനം നേടിയവര്‍. യസീദ് അബ്ദുല്ല (ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍, എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി), റുഅ നിയാദ് (നടക്കാവ് ഗേള്‍സ് സ്കൂള്‍ അഞ്ചാം
ക്ലാസ്സ് വിദ്യാര്‍ഥിനി), അര്‍ഷിഫ് സലാം (ഒളവണ്ണ സഫയര്‍ സ്കൂള്‍, അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ), മുഹമ്മദ് നിഷാദ് (ബേപ്പൂര്‍ ഗവ. ഹൈസ്കൂള്‍, എട്ടാംക്ലാസ്സ് വിദ്യാര്‍ഥി), ആയിഷ (ദേവദാസ് യു.പി. സ്കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി ) എന്നിവരാണ് വുഷു ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ട്രയിനേഴ്സായ റംഷി , ജരീഷ് എന്നിവരാണ് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചത്.