വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടു മുന്‍കൂര്‍ ജാമ്യത്തിന് വിജയ് ബാബു ഹരജി സമര്‍പ്പിച്ചു. നടിയെ പീഡിപ്പിച്ചെന്ന കേസിലും ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് ഹരജി സമര്‍പ്പിച്ചത്. ഇതില്‍ പീഡിപ്പിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഹരജി നേരത്തെ തള്ളിയിരുന്നു.

അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ഒരു വിധത്തിലുള്ള സ്വാധീനവും നടത്താന്‍ പാടില്ല, യാതൊരു വിധത്തിലുള്ള മാധ്യമ പ്രതികരണവും നടത്താന്‍ പടില്ല, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, കൂടാതെ 27ാം തീയതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *