കുരങ്ങുപനി : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കുരങ്ങുപനി : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

മാനന്തവാടി : കുരങ്ങുപനി മൂലം ഒരാൾ മരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശവാസികൾക്ക് കുത്തിവെപ്പ് നൽകുന്നതിനായി വ്യാഴാഴ്ച നാലിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം, കാട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രം, അരണപ്പാറ ഉപകേന്ദ്രം, എടയൂർ കോളനി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടത്തിയത് . പ്രദേശങ്ങളിലുള്ളവരെ ക്യാമ്പിൽ എത്തിച്ച് പ്രതിരോധകുത്തിവെപ്പ് നൽകി.

പകൽ എത്താൻ കഴിയാത്തവർക്ക് കുത്തിവെപ്പ് നൽകുന്നതിനായി നിശാക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം . കുത്തിവെപ്പ് എടുത്തവർക്ക് ഒരുമാസത്തിനുശേഷവും ആറുമാസത്തിനുശേഷവും വീണ്ടും കുത്തിവെപ്പ് നൽകി മൂന്ന് ഡോസ് ഉറപ്പാക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *