വൈദ്യരത്‌നം ഔഷധശാല തുടര്‍ വിദ്യാഭ്യാസ പരിപാടി നാളെ

വൈദ്യരത്‌നം ഔഷധശാല തുടര്‍ വിദ്യാഭ്യാസ പരിപാടി നാളെ

കണ്ണൂര്‍: വൈദ്യരത്‌നം ഔഷധശാല കണ്ണൂരില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി തുടര്‍ വിദ്യാഭ്യാസ പരിപാടി (സി.എം.ഇ) നടത്തുന്നു. നാളെ രാവിലെ 9.30ന് റോയല്‍ ഒമാര്‍സില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. മാത്യൂസ് പി.കുരുവിള അധ്യക്ഷത വഹിക്കും. ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ച് ഡോ. രതി ബി.ഉണ്ണിത്താന്‍, നാഡീരോഗങ്ങളെക്കുറിച്ച് ഡോ. ഇ.മുകേഷ്, നാഡീരോഗ ചികിത്സയിലെ അഷ്ടവൈദ്യ രീതിയെക്കുറിച്ച് ഡോ.നവനീത് കൃഷ്ണന്‍, വൈദ്യരത്‌നം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഡോ.ശ്രീജിത്ത് രവീന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍:9207756370.

 

Share

Leave a Reply

Your email address will not be published. Required fields are marked *