സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഫറോഖ്: എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഫ്വാന്‍ സഖാഫി പൊക്കുന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.എ.കെ മുഴപ്പാല, മുഹമ്മദലി കിനാലൂര്‍, അക്ബര്‍ സാദിഖ് ഇരിങ്ങല്ലൂര്‍, ജംഷി ഒളവണ്ണ, ബാരി ബുഖാരി സംസാരിച്ചു. സാദിഖ് മാസ്റ്റര്‍, ശാഫിഹാജി, ഹസ്സന്‍ കല്ലമ്പാറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആഗസ്റ്റ് 18, 19, 20, 21 തീയതികളില്‍ ഖാദിസിയ്യയില്‍ വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവില്‍ ഫാമിലി, ബ്ലോക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകളില്‍ ജേതാക്കളായെത്തുന്ന ആയിരത്തോളം പ്രതിഭകളാണ് മാറ്റുരക്കുക. ജില്ലാ സാഹിത്യോത്സവിന്റെ പ്രചാരണ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പഴമക്കാര്‍ പാടുന്നു, ഭക്ഷ്യമേള, ആര്‍ട്ടിസ്റ്റിസ്റ്റ്, സാംസ്‌കാരിക സദസ്സുകള്‍, സാംസ്‌കാരിക സായാഹ്നം, ഗ്രീന്‍ ടോക്ക്, പബ്ലിക്ക് ടോക്ക്, ഭിന്നശേഷിക്കാരുടെ സാഹിത്യോത്സവ് തുടങ്ങിയ പരിപാടികള്‍ നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *