കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന ദലിത് സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം നാളെ ഉച്ചക്ക് രണ്ടര മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂരഹിതരില്‍ 90ശതമാനം ദലിതരാണ്. വികസനരംഗത്ത് ദലിത് സമൂഹം പുറത്താണ്. ദലിത്-ആദിവാസി സമൂഹത്തിന്റെ പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ അവരുമായി തുറന്ന സംവാദമാണ് ഇത്തരം സംഗമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 26ന് കോട്ടയത്തും ദലിത് സംഗമം നടക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.പി വേലായുധന്‍, ഭൂസമരസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷെഫീക്ക് ചോഴിയക്കോട്, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി സംബന്ധിച്ചു.