വയറിളക്ക രോഗനിയന്ത്രണ-പാനീയ ചികിത്സ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടന്നു

കോഴിക്കോട്: വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യ മേഖലയിലെ ആചരണങ്ങള്‍ സമൂഹത്തിന്റെ ആരോഗ്യ നിലവാരത്തിലും പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിലും വലിയ സ്വാധീനമുണ്ടാക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ആശാ പ്രവര്‍ത്തകര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും എം.എല്‍.എ പറഞ്ഞു.
കുന്ദമംഗലത്ത് നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷനായി. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. സരള നായര്‍ മുഖ്യ പ്രഭാഷണം നടത്തി. അങ്കണവാടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ഒ.ആര്‍.എസ് പാക്കറ്റുകള്‍ എം.എല്‍.എ വിതരണം ചെയ്തു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന കരീം വാരാചരണ ബോധവല്‍ക്കരണ ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, പഞ്ചായത്തംഗം പി. കൗലത്ത്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആരോഗ്യ ക്വിസ് പരിപാടിയും ആരോഗ്യ ബോധവല്‍ക്കരണ നാടന്‍ പാട്ടുമേളയും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *