കൊല്ലാന്‍ ശ്രമിച്ചവന് വധശ്രമത്തിന് കേസില്ല; മുദ്രാവാക്യം വിളിച്ചവന് വധശ്രമത്തിന് കേസും: ഇരട്ട നീതിയെന്ന് വി.ഡി സതീശന്‍

കൊല്ലാന്‍ ശ്രമിച്ചവന് വധശ്രമത്തിന് കേസില്ല; മുദ്രാവാക്യം വിളിച്ചവന് വധശ്രമത്തിന് കേസും: ഇരട്ട നീതിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന പോലിസിന് ഇരട്ടനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് എസ്.ഐയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തില്ല. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. എന്ത് തരം നീതിയാണിവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ച് തകര്‍ത്തിട്ടും കേസൊന്നും എടുത്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാല് തല്ലിയൊടിച്ചിട്ട് ജാമ്യം ലഭിക്കുന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. പിണറായി വിജയന്‍ എത്തിപ്പെട്ട പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാനാണ് ഇപ്പോള്‍ ഈ കലാപമെല്ലാം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി സാഹിത്യകാരന്‍മാര്‍ സമ്മേളിക്കുന്നത് വിചിത്രമാണ്. ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തിട്ട് ഒരു സാംസ്‌കാരിക നായകനും പ്രതിഷേധിച്ചില്ല. സര്‍ക്കാരിന്റെ ഔദാര്യം പറ്റിയാണ് അവരൊക്കെ കഴിയുന്നതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.പി ജയരാജന്‍ നിലപാട് മാറ്റിയത്. നേതാക്കളുടെ ഈ നിലപാട് മാറ്റത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമാണ് പ്രതിഷേധം നടന്നതെന്ന് വ്യക്തമായതായി വി.ഡി സതീശന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *