കോഴിക്കോട്: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ സാഹിബിന് കോഴിക്കോട്ടുകാര്‍ നല്കുന്ന പൗരസ്വീകരണത്തിന് മാറ്റ് കൂട്ടുന്നതിന് എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയും കാലിക്കറ്റ് കൈറ്റ് ടീമും സംയുക്തമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ കോഴിക്കോട് കോര്പറേഷന് വിദ്യാഭ്യാസ കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.രേഖ പട്ടം പറത്തി ഉദ്ഘാടനം ചെയ്തു. വലിയ ആറോളം പൈലറ്റ്, സര്‍ക്കിള്‍ പട്ടങ്ങളും നൂറോളം കുഞ്ഞുപട്ടങ്ങളും വാനിലുയര്‍ന്നു. എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡന്റ് ഹാഷിം കടാകലകം അധ്യക്ഷത വഹിച്ചു. പി.കെ അബ്ദുല്‍ ലത്തീഫ്, വി.പി അബ്ദുറഹിമാന്, ഡോ.ഹമീദ് ഫസല്‍, എ.ടി.എം അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാന് സ്വാഗതവും കാലിക്കറ്റ് കൈറ്റ് ടീം പ്രസിഡന്റ് സാജിദ് തോപ്പില്‍ നന്ദിയും പറഞ്ഞു. എം.ഇ.എസ് നേതാക്കളായ കെ.വി സലീം, പി.ടി ആസാദ്, കെ.എം.ഡി മുഹമ്മദ്, ടി.പി.എം സജല്‍, പി.പി അബ്ദുള്ള, പി.ടി അബ്ദുല്‍ അസീസ്, നവാസ് കോയിശ്ശേരി, എ.സി അബ്ദുല്‍ അസീസ്, എം. അബ്ദുല്‍ ഗഫൂര്‍, കോയട്ടി മാളിയേക്കല്‍, പി.വി അബദുല്‍ ഗഫൂര്‍, റിയാസ് നെരോത്ത്, ആര്.കെ ഷാഫി, ഷാഫി പുല്പാറ എന്നിവര്‍ നേതൃത്വം നല്കി.