തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്ത പിണറായി വിജയന്‍ ഏകാധിപതി ആകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രവര്‍ത്തകരെ തല്ലിയ ജയരാജിനെതിരേ കേസെടുത്തില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്ന് പറഞ്ഞുപരത്തുകയാണ് ജയരാജന്‍ ചെയ്തത്. എന്ത് ഭീകരപ്രവര്‍ത്തനമാണ് ഇവര്‍ ചെയ്തത്. പണ്ട് ട്രെയിനില്‍ മന്ത്രിയുടെ തലയില്‍ കരിഓയില്‍ ഒഴിച്ചതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കഥകള്‍ ഞങ്ങളെകൊണ്ട് പറയിപ്പിക്കരുതെന്ന് വി.ഡി സതീശന്‍.
എന്നെയും കെ.പി.സി.സി പ്രസിഡന്റിനെയും പുറത്തിറക്കാന്‍ സമ്മതിക്കില്ലെന്നുള്ള സി.പി.എമ്മിന്റെ വെല്ലുവിളി സ്വീകരിക്കുന്നു. അവര്‍ വരുന്നുണ്ടെങ്കില്‍ വരട്ടെ. പേടിച്ചോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ല എന്നും വി.ഡി സതീശന്‍ പറഞ്ഞു.