തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ട്ടി പരിപാടി ആയതിനാലാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരിപാടിയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
രണ്ടു പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്ന് തലസ്ഥാനുള്ളത്. ഒന്ന് ഇ.എം.എസ് അക്കാദമിയിലേയും രണ്ടാമത്തേത് വൈകീട്ട് അഞ്ചിന് അയ്യങ്കാളി ഹാളില്‍ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനവും. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തുള്‍പ്പെടെ രാത്രിയും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി പോലിസ് ആസ്ഥാനത്ത് കൂടുതല്‍ സായുധ പോലിസിനെ വിന്യസിച്ചു