മുഖ്യമന്ത്രിക്കെതിരെ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസുമായി യൂത്ത് ലീഗ് പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരെ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസുമായി യൂത്ത് ലീഗ് പ്രതിഷേധം

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളാണ് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ നടത്തകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങളുടെ ആദ്യ ദിനങ്ങളില്‍ ബിരിയാണി ചെമ്പുകൊണ്ടുള്ള പ്രകടനങ്ങളായിരുന്നു നടന്നു കൊണ്ടിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ളവും സംഘടപ്പിക്കുകയും അത് പോലിസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തു. പോലിസിന് ജലപീരങ്കി വരെ ഉപയോഗിക്കേണ്ടി വന്നു. ഇന്ന് അതീവ സുരക്ഷയില്‍ കോട്ടയത്തേക്ക് വന്ന മുഖ്യമന്ത്രിക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകള്‍ കരിങ്കൊടി കാണിക്കുകയുണ്ടായി. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് എതിരെ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *