കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു

കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു

ന്യൂഡൽഹി :  കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു. നാല് ശതമാന
മാണ് പുതുക്കിയ ഡിഎ, ഡിആർ. ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.
35 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 25 ലക്ഷം പെൻഷൻകാർക്കും ്ക്ഷാമബത്തയുടെ പ്രയോജനം ലഭിക്കും. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം. ക്ഷാമബത്ത പുതുക്കുന്നതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതൽ 10,000 വരെ ആയി വർധിച്ചേക്കും.

അതേസമയം 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തിൽ നിന്നും 17 ആക്കി കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് അന്ന് നേട്ടമുണ്ടായിരുന്നത്. ക്ഷാമബത്ത വർധിപ്പിക്കുന്നതിനായി 1600 കോടി രൂപ നീക്കിവെക്കുമെന്ന് അന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *