ഡോ: ഫസല്‍ ഗഫൂറിന് പൗരസ്വീകരണം 15ന്

ഡോ: ഫസല്‍ ഗഫൂറിന് പൗരസ്വീകരണം 15ന്

കോഴിക്കോട്: എം.ഇ.എസിന്റെ പ്രസിഡന്റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ: ഫസല്‍ ഗഫൂറിന് 15ന് വൈകീട്ട് മൂന്ന് മണിക്ക് ടാഗോര്‍ സെന്റിനറി ഹാളില്‍വച്ച് പൗരസ്വീകരണം നല്‍കും. കഴിഞ്ഞ 22 വര്‍ഷമായി എം.ഇ.എസിന്റെ പ്രസിഡന്റാണ് ഫസല്‍ ഗഫൂര്‍.

സ്വീകരണ പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ രാഘവന്‍, കെ.മുരളീധരന്‍, ബിനോയ് വിശ്വം, എം.എല്‍.എ മാരായ ഡോ: എം.കെ മുനീര്‍, ടി.പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, പി.ടി.എ റഹീം, ടി.സിദ്ധീക്ക്, ഡോ: ഹുസൈന്‍ രണ്ടത്താണി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ അബ്ദുല്‍ ലത്തീഫ്, വര്‍ക്കിങ് ചെയര്‍മാന്‍ എ.ടി.എം അഷ്‌റഫ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പപ്പന്‍സ്-ഹരിദാസ് ഓര്‍ക്കസ്ട്രയുടെ പശ്ചാത്തലത്തില്‍ ഡോ: ഫസല്‍ ഗഫൂര്‍ അവതരിപ്പിക്കുന്ന ഗാനവിരുന്നും അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *