പാട്ന: ബിഹാറില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന ആവശ്യത്തെ തള്ളി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പി മതപരിവര്‍ത്തന നിരോധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിഹാറില്‍ വിവിധ മതവിഭാഗങ്ങള്‍ സമാധാനത്തോടെയാണ് ഇവിടെ കഴിയുന്നത്. അതിനാല്‍ ആവശ്യമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചത്.
ബി.ജെ.പി എം.പിയായ ഗിരിരാജ് സിങ് ഉള്‍പ്പെടെയുള്ളവരാണ് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. നിയമം കൊണ്ടുവന്നാല്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തടയാന്‍ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.