കോഴിക്കോടും എറണാകുളത്തും പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോടും എറണാകുളത്തും പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോടും എറണാകുളത്തും പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച. രണ്ടിടത്തും അര്‍ധരാത്രിയാണ് കവര്‍ച്ചയുണ്ടായത്. കോഴിക്കോട്ടെ കോട്ടുളിയിലെ പെട്രോള്‍ പമ്പിലും എറണാകുളത്തെ പറവൂരിലെ പെട്രോള്‍ പമ്പുകളിലുമാണ് കവര്‍ച്ച. കോഴിക്കോട്ട് കവര്‍ച്ച തടഞ്ഞ പമ്പ് ജീവനക്കാരനെ മോഷ്ടാവ് അക്രമിച്ച് രക്ഷപ്പെട്ടു.

കോഴിക്കോട് കോട്ടുളിയിലെ പെട്രോള്‍ പമ്പിലാണ് കവര്‍ച്ച നടന്നത്. അര്‍ധരാത്രിക്ക് എത്തിയ മോഷ്ടാവ് പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പണം കവര്‍ന്നത്. മുഹമ്മദ് റാഫിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ആക്രമി പെട്രോള്‍ പമ്പിലെ ഓഫിസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നീട് തുണി ഉപയോഗിച്ച് ജീവനക്കാരന്റെ കൈകള്‍ രണ്ടും കൂട്ടിക്കെട്ടിയ ശേഷം ആക്രമി ഓഫിസാകെ പരിശോധിച്ചു. ശേഷം ഇയാള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പറവൂരിലെ രംഭ ഓട്ടോ ഫ്യുവല്‍സിലാണ് കവര്‍ച്ചയുണ്ടായത്. 1,30000 രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തിയ വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കവിയുന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പല്ലാത്തതിനാല്‍ ഇന്നലെ രാത്രി 11 മണിക്ക് തന്നെ പമ്പ് ക്ലോസ് ചെയ്ത് ജീവനക്കാര്‍ വീട്ടില്‍ പോയിരുന്നു. രാവിലെ ആറുമണിക്ക് പമ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *