കോഴിക്കോട്: കോര്‍പറേഷന്‍(65) നടക്കാവ് വാര്‍ഡിന്റെ വികസനമുരടിപ്പിനും സി.പി.എം-കോണ്‍ഗ്രസ് അക്രമത്തിനുമെതിരേ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബുവിന്റെ നേതൃത്വത്തില്‍ കേരള ഗാന്ധി കേളപ്പജിയുടെ പ്രതിമയ്ക്ക് മുന്നില്‍ സത്യഗ്രഹ സമരം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അഡ്വ. വി.കെ സജീവന്‍ സത്യഗ്രഹ സമര നായകന്‍ കെ.ഷൈബുവിന് വൃക്ഷത്തെ നല്‍കി സമരം ഉദ്ഘാടനം ചെയ്തു. വികസനം ചര്‍ച്ച ചേയ്യേണ്ട
നടക്കാവ് വാര്‍ഡ് സഭയിലും മറ്റ് പരിപാടികളിലും കോണ്‍ഗ്രസ് – സി.പി.എം ബഹളവും സംഘര്‍ഷവും കാരണം വാര്‍ഡിന്റെ വികസനമുരടിപ്പില്‍ പ്രതിഷേധിച്ചാണ് നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സത്യഗ്രഹ സമരം സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് തുടങ്ങിയ സമരം അഞ്ച് മണിക്ക് സമാപിച്ചു. ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതിയംഗം സതീശ് പാറന്നൂര്‍, പി. രമണിഭായ്, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ .പ്രേമന്‍, ടി.എ നാരായണന്‍ മാസ്റ്റര്‍, മേഖല സെക്രട്ടറി എന്‍.പി രാമദാസ്, ജില്ലാ സെക്രട്ടറിയും കൗണ്‍സിലറുമായ അനുരാധ തായാട്ട്, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി, കൗണ്‍സിലര്‍ സി.എസ്, സത്യഭാമ, കര്‍ഷക, മോര്‍ച്ച സംസ്ഥാന എക്‌സിബിഷന്‍ കണ്‍വീനര്‍ ജോസുകുട്ടി, ബി.ജെ.പി ജില്ല കമ്മിറ്റിയംഗം ദീപ ടി. മണി, ജില്ലാ മത്സ്യ സെല്‍ കണ്‍വീനര്‍ പി.കെ ഗണേഷന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍, പ്രവീണ്‍ തളിയില്‍, വൈസ് പ്രസിഡന്റുമാരായ പി.എം സുരേഷ്, കെ.പി പ്രേമോദ്, സെക്രട്ടറിമാരായ മധു കാട്ടുവയല്‍, കെ.സുശാന്ത്, പി.കെ മാലിനി, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , വൈസ് പ്രസിഡണ്ട് പി.ജയപ്രമോദ്, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.സുഭാഷ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. സുജിത്ത്, മഹിള മോര്‍ച്ച മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, ഏരിയ ഭാരഭാഹികളായ ടി.പി സുനില്‍ രാജ്, പ്രേംനാഥ് , എന്‍.പി.സിദ്ധാര്‍ത്ഥന്‍, എന്‍.പി.ജയകുമാര്‍ , പി.ശിവദാസന്‍ , പി. സോജിന എന്നിവര്‍ പ്രസംഗിച്ചു.
