ലോക പരിസ്ഥിതി ദിനത്തില്‍ ആല്‍മരംമരം നട്ട് ചിരന്തന

ലോക പരിസ്ഥിതി ദിനത്തില്‍ ആല്‍മരംമരം നട്ട് ചിരന്തന

ഷാര്‍ജ: ചിരന്തന ഷാര്‍ജയില്‍ ആല്‍മരം നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതിയേയും പരിസ്ഥിതിയേയും നോവിക്കാതെ ലോകത്തെ വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യു.എ.ഇയെ മറ്റ് രാജ്യങ്ങളും മാതൃകയാക്കണമെന്ന് ഏഴോം പ്രകൃതി സംരക്ഷണ സമിതി ചെയര്‍മാന്‍ മുസ്തഫ ചെറിയമമ്മു അഭിപ്രായപ്പെട്ടു. ചിരന്തനയുടെ ലോക പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷതവഹിച്ച ചടങ്ങില്‍, സി.പി റഹിമാന്‍, മൊയ്തീന്‍ അല്‍വഫ, കെ.വി ഫൈസല്‍, ഷാബു തോമസ്, അഖില്‍ ദാസ്, സിദ്ധീക് ഏഴോം, ഷിഹാബ് പുല്ലാഞ്ഞിട, അഷ്‌റഫ് പാലക്കോട്, എന്നിവര്‍ സംസാരിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സി.പി ജലീല്‍ സ്വാഗതവും അനസ് അഷ്‌റഫ് നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *