മാനനഷ്ടക്കേസ്: ജോണിഡെപ്പിന് വിജയം, 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

മാനനഷ്ടക്കേസ്: ജോണിഡെപ്പിന് വിജയം, 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടനായ ജോണി ഡെപ്പ് തന്റെ മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹെഡിനെതിരേ നല്‍കിയ മാനനഷ്ടക്കേസില്‍ വിജയം. ആംബര്‍ ഹെഡ് 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ഡെപ്പിന് നല്‍കാനാണ് കോടതി വിധി.

‘ ജൂറി എനിക്ക് എന്റെ ജീവിതം തിരിച്ചുതന്നു. ലോകത്തിനു മുന്‍പില്‍ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയില്‍ കൊണ്ടുവന്നതിന്റെ ലക്ഷ്യമെന്നും വിധി കേട്ട ജോണി ഡെപ്പ് പ്രതികരിച്ചു.

‘വിധി ഹൃദയം തകര്‍ത്തെന്നും തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനുകൂലമായില്ലെന്നുമായിരുന്നു ആംബര്‍ ഹെഡിന്റെ പ്രതികരണം. നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്.
2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിയുകയും 2018 താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാണെന്ന ആരോപണവുമായി ആംബര്‍ ഹെഡ് രംഗത്ത് വരുകയുമാണ് ഉണ്ടായത്.

ആംബര്‍ ഹെഡിന്റെ തുറന്നുപറച്ചില്‍ മൂലം ജോണി ഡെപ്പിന് നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡെപ്പുമായി ചെയ്യാന്‍ ഇരുന്ന നിരവധി ചിത്രങ്ങളില്‍ നിന്ന് നിര്‍മാണ കമ്പനികള്‍ പിന്‍മാറിയതും വന്‍ ചര്‍ച്ചയായതാണ്. തന്റെ സിനിമാ ജീവിതത്തില്‍ കോട്ടം സംഭവിച്ചതോടെ ജോണി ഡെപ്പ് ആംബര്‍ ഹെഡിന് എതിരെ മാനനഷ്ട കേസ് നല്‍കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *