നേപ്പാൾ സർക്കാർ എവറസ്റ്റ് പര്യവേക്ഷണം താൽകാലികമായി നിർത്തിവെച്ചു

നേപ്പാൾ സർക്കാർ എവറസ്റ്റ് പര്യവേക്ഷണം താൽകാലികമായി നിർത്തിവെച്ചു

കാഠ്മണ്ഡു : നേപ്പാൾ സർക്കാർ എവറസ്റ്റ് പര്യവേക്ഷണം താൽകാലികമായി നിർത്തിവെച്ചു. കോവിഡ്19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പര്യവേക്ഷണത്തിനായി സമർപ്പിച്ച അപേക്ഷകൾക്ക് നേപ്പാൾ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.

സർക്കാറിന്റെ തുടർ തീരുമാനം അറിഞ്ഞ ശേഷം ഭാവി പരിപാടികൾ തയാറാക്കുമെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു. പര്യവേക്ഷകർ 14 ദിവസത്തെ യാത്രാവിവരങ്ങളും വൈദ്യപരിശോധനാ റിപ്പോർട്ടും സമർപ്പിക്കണമെന്ന നിബന്ധനയോടെ എവറസ്റ്റ് പര്യവേക്ഷണത്തിന് അനുമതി നൽകാൻ നേപ്പാൾ സർക്കാർ നേരത്തെ, തീരുമാനിച്ചിരുന്നു.

എവറസ്റ്റിൻറെ വടക്കൻ മേഖല വഴിയുള്ള പര്യവേക്ഷണത്തിന് ചൈന നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചൈന വഴി പര്യവേക്ഷണം നടത്താനെത്തിയ 11 പേരെ നേപ്പാളിലേക്ക് മാറ്റാൻ ആസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫർട്ടെൻബാച്ച് അഡ് വെൻച്വേഴ്‌സ് തീരുമാനിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *