പ്രൊഫ.(ഡോ)എ.അച്ചുതൻ സപ്തതി ആഘോഷ  സമാപനവും പുസ്തക പ്രകാശനവും നടത്തി

പ്രൊഫ.(ഡോ)എ.അച്ചുതൻ സപ്തതി ആഘോഷ സമാപനവും പുസ്തക പ്രകാശനവും നടത്തി

കോഴിക്കോട്: കേരള ഹിന്ദി പരിഷത്ത് കോഴിക്കോടും സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ച പ്രൊഫ(ഡോ) എ.അച്ചുതൻ സപ്തതി ആഘോഷ സമാപന സമ്മേളനം ഹോട്ടൽ നളന്ദയിൽ മേയർ ബീന ഫിലിപ്പ് ഉൽഘാടനം ചെയ്തു. പുസ്തക പ്രകാശനവും പ്രൊഫ.എ.അച്ചുതനെ ആദരിക്കലും ആഗ്ര കേന്ദ്രീയ ഹിന്ദി സംസ്ഥാൻ ഡയറക്ടർ പ്രൊഫ.ബീന ശർമ്മ നിർവ്വഹിച്ചു. സപ്തതി ആഘോഷ കമ്മറ്റി ചെയർമാൻ പ്രൊഫ.(ഡോ) ആർ.ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.(ഡോ) എം.മൂസ പുസ്തകം പരിചയപ്പെടുത്തി. എം.എസ്.മുരളീധരൻ പുസ്തകം ഏറ്റുവാങ്ങി. ആർ.എസ്.പണിക്കർ, ഡോ.എം.പി.പത്മനാഭൻ, പ്രൊഫ.എം.ദാസൻ ആശംസകൾ നേർന്നു. പ്രൊഫ(ഡോ) എ.അച്ചുതൻ മറുപടി പ്രസംഗം നടത്തി. ഡോ.പി.എ.രഘുറാം സ്വാഗതവും, അഡ്വ.എൻ.സാലി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *