അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വച്ച് കൊക്കെയ്ന്‍ പിടികൂടി. 500 കോടി രൂപ വിലമതിക്കുന്ന 52 കി.ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. ഓപറേഷന്‍ നംകീന്‍ എന്ന പേരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ പരിശോധനയിലാണ് ഉപ്പുചാക്കുകളില്‍ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് അടങ്ങുന്ന ചരക്കുകള്‍ ഇറാനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് വരുന്നതായിട്ടായിരുന്നു രഹസ്യവിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 1000 ത്തോളം ഉപ്പുചാക്കുകളിലായിരുന്നു കൊക്കെയ്ന്‍ ഒളിപ്പിച്ചിരുന്നത്.