ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 6000ത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 6000ത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ന്യൂഡൽഹി : കൊറോണ വൈറസ് ബാധ വ്യാപകമായി പടർന്നുപിടിച്ച ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 6000ത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. നാളെ മുതൽ മൂന്നു ദിവസം കൊണ്ട് പ്രത്യേക വിമാനത്തിൽ ഇവരെ മുംബൈയിലെത്തിക്കും.ഇവരെ ക്വാറന്റൈൻ ചെയ്ത് പരിശോധനകൾക്ക് വിധേയമാക്കി, രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും സ്വഭവനങ്ങളിലേക്ക് അയക്കുക.

ഇറാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രഥമ പരിഗണന നൽകി പ്രവർത്തിച്ച് വരികയാണ്. അടിയന്തര ഇടപെടലിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. 6000ത്തോളം ഇന്ത്യക്കാരിൽ 1100 പേർ മഹരാഷ്ട്ര, ജമ്മു, കശ്മീർ എന്നി മേഖലകളിൽ നിന്നുള്ള തീർത്ഥാടകരാണ്. കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള 1000ൽ പരം മൽസ്യത്തൊഴിലാളികളും 300ൽ പരം വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു.

കോവിഡ് രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാനാകില്ലെന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടർന്നാണ് ഇന്ത്യാക്കാർ കുടുങ്ങിയത്. ഇറ്റലിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇടപെട്ട് ഇവരെ മിലാനിൽ താമസിപ്പിച്ച് വരികയാണ്.

ഇറ്റലിയിൽ നിന്നും വരാൻ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *