വീരത്തായ് ഡോക്യു ഡ്രാമ മെയ് 31ന് ടാഗോർ ഹാളിൽ അരങ്ങേറും

കോഴിക്കോട്: ഫ്‌ളോട്ടിംഗ് തിയറ്റർ നാടകപുര അവതരിപ്പിക്കുന്ന വീരത്തായ് ഡോക്യു ഡ്രാമ മെയ് 31ന് ടാഗോർഹാളിൽ അവതരിപ്പിക്കുമെന്ന് ബിച്ചൂസ് ചിലങ്ക വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1780ൽ ബ്രിട്ടീഷ് ഭരണകൂടത്തെ തോൽപ്പിക്കുകയും, മാപ്പ് പറയിപ്പിക്കുകയും ചെയ്ത തമിഴ്‌നാട്ടിലെ ശിവഗംഗയിലെ മഹാറാണിയായിരുന്ന വീര മങ്കൈവേലു നാച്ചിയാരെക്കുറിച്ചും, ഉദയാൽ പാടൈ എന്ന അവരുടെ സൈന്യത്തിന്റെ സൈന്യാധിപയായിരുന്ന കുയിലിയെക്കുറിച്ചുമുള്ള ചരിത്രമാണ് വീരത്തായ് ഡോക്യു ഡ്രാമ. ദളിത് പോരാട്ടമായതിനാലാണ് ചരിത്രത്തിൽ ഇതിന് സ്ഥാനം ലഭിക്കാതെ പോയതെന്നദ്ദേഹം കൂട്ടിച്ചേർത്തു. ചിന്നൂസ് ചിലങ്കയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതാണ് പ്രോഗ്രാം. പ്രവേശന ഫീസ് 200 രൂപയാണ്. വിവരങ്ങൾക്ക് 9539138387 ബന്ധപ്പെടുക. വാർത്താസമ്മേളനത്തിൽ ചിന്നൂസ് ചിലങ്ക, ഭരതൻ ആശാൻ, ആദർശ് അപ്പൂസ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *