വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: മതവദ്വേഷം പ്രസംഗകേസില്‍ അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്കാണ് പി.സി ജോര്‍ജിനെ കൊണ്ടുപോവുന്നത്.

പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്നാണ് റിമാന്‍ഡ് റിപോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനെന്നും പി.സി .ജോര്‍ജിന്റെ ശബ്ദ സാംപിള്‍ പരിശോധിക്കണമെന്നും പോലിസ് വ്യക്തമാക്കിയിരുന്നു.

പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോവുന്നതിനു മുന്‍പേ വൈദ്യപരിശോധനക്കായി അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് പി.സി ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തിയാണ് പരിശോധനകള്‍ നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *