- പോലിസിന് മുന്‍പില്‍ ഹാജരാകാന്‍ നോട്ടീസ്
കൊച്ചി: വെണ്ണല വിദ്വേഷപ്രസംഗ കേസില്‍ പി.സി. ജോര്‍ജ് ഇന്ന് പോലിസിന് മുന്‍പില്‍ ഹാജരാകാന്‍ നോട്ടീസ്. പാലാരിവട്ടം പോലിസാണ് നോട്ടീസ് നല്‍കിയത്. പി.സി ജോര്‍ജ് ഹാജരായാല്‍ അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്യും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലിസിന്റെ അപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. പോലിസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പോലിസിന്റെ ആവശ്യം.