നടിയെ ആക്രമിച്ച കേസ്: ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജഡ്ജി കൗസര്‍ എടപ്പഗത്ത് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജഡ്ജിനെ വിശ്വാസമില്ലന്നും അതുകൊണ്ട് ഹരജി മറ്റൊരു ബഞ്ചില്‍ പരിണഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.


നടിയെ ആക്രമിച്ച കേസ്: ജഡ്ജി പിന്‍മാറി; ഹരജി നാളെ പരിഗണിക്കും


കഴിഞ്ഞ ദിവസമാണ് കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *