ടെക്‌സാസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 21 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സാസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 21 പേര്‍ കൊല്ലപ്പെട്ടു

  • മരിച്ചവരില്‍ 19 വിദ്യാര്‍ഥികള്‍

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലെ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 19 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 11.30 ഓടെയാണ് സംഭവം. സാന്‍ ആന്റോണിയോ സ്വദേശിയായ 18 കാരനായ സാല്‍വദോര്‍ റാമോസ് ആണ് അക്രമി. അക്രമി ക്ലാസ് റൂമിലെത്തി വെടിവയ്ക്കുകായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ടെക്‌സാസിലെ ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. കൊല്ലപ്പെട്ടവരില്‍ 19 വിദ്യാര്‍ഥികളടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ടീച്ചറും രണ്ടാമത്തേത് അക്രമിയുടെ മുത്തശ്ശിയുമാണ്. വെടിവയ്പ്പിന് മുന്‍പ് വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ അക്രമി മുത്തശ്ശിയെ വെടിവച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.

രണ്ടു പോലിസുകാരടക്കം വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഉവാള്‍ഡ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്രമണത്തെ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *