കോഴിക്കോട്: സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുവാന്‍ ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി ടെസ്റ്റ് പര്‍ച്ചേഴ്‌സുകള്‍ നടത്താനുള്ള ധനകാര്യവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര. കോവിഡിന് ശേഷം നടുനിവര്‍ത്താന്‍ ബുദ്ധിമുട്ടുന്ന വ്യാപാരമേഖലക്ക് താങ്ങാന്‍ കഴിയാത്ത ഫൈനുകളുമായി ജി.എസ്.ടി ഉദ്യോഗസ്ഥരെ കെട്ടഴിച്ചുവിടുന്നത് മേഖലയിലെ ആത്മഹത്യകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.