യു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പ്രവാസി സംഗമം സംഘടിപ്പിച്ചു

യു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പ്രവാസി സംഗമം സംഘടിപ്പിച്ചു

ഷാര്‍ജ: നവീകരിച്ച മുട്ടം-വേങ്ങര മുസ്‌ലിം യു.പി സ്‌കൂളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് യു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പ്രവാസി സംഗമം സംഘടിപ്പിച്ചു’. കാലപ്പഴക്കത്തില്‍ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം പൊളിച്ചാണ് ആധുനിക കെട്ടിടം നിര്‍മിച്ചത്. കെട്ടിട നിര്‍മാണത്തില്‍ സഹകരിച്ച പ്രവാസികളായ കമ്മിറ്റിയംഗങ്ങള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ ഒരു സ്‌നേഹസംഗമം സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഷാര്‍ജ: പാടത്തും പറമ്പിലും തൊടിയിലും ബീഡി തെറുത്തു ജീവിച്ച അക്ഷരഭ്യാസമില്ലാത്ത സാമ്പത്തിക കെട്ടുറപ്പില്ലാത്ത നന്മ മാത്രം കൈമുതലാക്കിയ ഒരു സമൂഹം തങ്ങളുടെ പിന്‍ഗാമികള്‍ക്കായി ഉറുമ്പ് കൂട് കൂട്ടുന്നത് പോലെ കൂട്ടിയിട്ട് നിര്‍മിച്ച നാടിന്റെ അഭിമാന സ്ഥാപനമാണ് നമ്മുടെ മുട്ടം, വെങ്ങര മാപ്പിള യു.പി സ്‌കൂള്‍ എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു. ഓലമേഞ്ഞ ഷെഡില്‍ നിന്നു മൂന്ന് നില കെട്ടിടത്തിലേക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌കൂള്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളേയും അദ്ദേഹം അഭിവാദ്യങ്ങള്‍ ചെയ്തു.

നാട്ടുകാര്‍, പ്രവാസികള്‍, അഭ്യുദയകാംക്ഷികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടേയാണ് പുതിയ സ്‌കൂളിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ച്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 25ാം തിയ്യതി പ്രമുഖരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നിര്‍വഹിക്കുകയാണ് എന്നും ഈ ഒരു വലിയ ദൗത്യം ഏറ്റെടുത്ത മുഴുവന്‍ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ് എന്ന് ജമാഅത്ത് വര്‍ക്കിങ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ‘എന്റെ സ്‌കൂള്‍ എന്റെ അഭിമാനം’ എന്ന സ്വപ്‌ന പദ്ധതിയാണ് ഇവിടെ സാക്ഷാത്കരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി, വെങ്ങര മാപ്പിള യു.പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും 45 വര്‍ഷക്കാലം പ്രവാസിയുമായ പരത്തി കമലാക്ഷന്‍, കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.പി ജലീല്‍, എന്നിവരെയും മുട്ടത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ-സാംസ്‌ക്കാരിക, ജീവ കാരുണ്യ- സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് യുവകേന്ദ്രം വൈ.എം.സി.എ, ലയേണ്‍സ്, വിക്ടേര്‍സ് സുല്‍ത്താന്‍ ചിറ, എന്നീ ക്ലബുകള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജാഫര്‍, അഖില്‍ദാസ്, സംഘടനാ നേതാക്കളായ തച്ചക്കാട് ബാലകൃഷ്ണന്‍, ഷിബു വര്‍ഗ്ഗീസ്, പി.മൊയ്തീന്‍ ഹാജി, പി.ശിഹാബ്’, എം.ഹുസൈനാര്‍, സാബു തോമസ്, ബുറെഷി ആലപ്പുഴ, എസ്.കെ.പി മുത്തലിബ്, കെ. ആസാദ്, പി.സിദ്ദീഖ്, കെ.അബ്ദുല്ല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എസ്.എല്‍.പി ഷെഫീക്ക് സ്വാഗതവും എം.ഇബ്രാഹിം നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *