തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
സംസ്ഥാനത്ത് ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. കാലവര്‍ഷം വെള്ളിയാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലിയിരുത്തല്‍.