ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. കുട്ടിയെ കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. ആലപ്പുഴ സൗത്ത് പോലിസാണ് കേസെടുത്തത്. രണ്ടു ദിവസം മുന്‍പാണ് കേസിനാസ്പദമായ പ്രകടനം നടന്നത്.
മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചന്ന കുറ്റത്തിനാണ് കേസ്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേ സമയം, പോപുലര്‍ ഫ്രണ്ട് സംഭവത്തെ നിഷേധിച്ചു. കുട്ടി വിളിച്ചത് പാര്‍ട്ടിയുടെ അനുവദിച്ച മുദ്രാവാക്യമല്ലെന്നും പാര്‍ട്ടിയുടെ അറിവോടെയുമല്ലെന്നും പി.എഫ്.ഐ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.