ശക്തമായ കാറ്റും മഴയും; ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം

ശക്തമായ കാറ്റും മഴയും; ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം

  • നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത നാശനഷ്ടം. മോശമായ കാലാവസ്ഥ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പ്പോട്ടിലെ വിമാന സര്‍വീസുകളെ ബാധിച്ചു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതിനാല്‍ യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് യാത്രവിവരങ്ങള്‍ അന്വേഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചിന് ശേഷമായിരുന്നു ഡല്‍ഹിയില്‍ ശക്തമായ മഴയും കാറ്റും വീശിയത്. കാറ്റും മഴയും മൂലം നിരവധിയിടങ്ങളില്‍ മരങ്ങള്‍ നിലംപൊത്തി. ഇത് റോഡ് ഗതാഗതത്തെ ബാധിച്ചു. മരങ്ങള്‍ പൊട്ടി വീണ് വൈദ്യുതബന്ധം തടസ്സപ്പെട്ടു.

അടുത്ത ഏതാനും മണിക്കൂറുകള്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *