പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനെയില്ല; മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

കൊച്ചി: പാലാരിവട്ടം കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനെയുണ്ടാകില്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. പി.സി ജോര്‍ജിനെതിരേ തെളിവുകളുണ്ട്. എന്നാല്‍, തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും നടപടിയെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

നേരത്തെ വെണ്ണലയിലെ വിദ്വേഷ പ്രസംഗകേസില്‍ പി.സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യഹരജി ഹൈക്കോടതിയില്‍ തിങ്കളാഴ്ച നല്‍കാനാണ് നീക്കം.

Share

Leave a Reply

Your email address will not be published. Required fields are marked *