യു.ജി.സി നെറ്റ് പരീക്ഷാഫലം ഇന്ന്

യു.ജി.സി നെറ്റ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടന്ന സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ് പരീക്ഷയുടെ ഫലം ഇന്ന്. യു.ജി.സി നെറ്റ് പരീക്ഷ എഴുതിയത് ഒന്‍പത് ലക്ഷത്തോളം പേരാണ്. ugcnet.nta.ac.in ല്‍ പരീക്ഷാഫലം അറിയാം.

പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം റിസല്‍ട്ട് പബ്ലിഷ് ചെയ്യാറാണ് പതിവ്.ജൂണ്‍ ടേമിലെ പരീക്ഷാഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഫലപ്രഖ്യാപനത്തിന്റെ തീയതി സംബന്ധിച്ച വിവരം വൈകിയാണ് HRDG- CSIR പുറത്തുവിട്ടത്. റിസള്‍ട്ട് വൈകുന്നത് വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്കയ്ക്ക് ഇടയാക്കി.

ശാസ്ത്രവിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റാണ് സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ്. സി.എസ്.ഐ.ആറും യു.ജി.സി.യും സംയുക്തമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വഴി നടത്തുന്ന ജോയന്റ് സി.എസ്.ഐ.ആര്‍.- യു.ജി.സി.നെറ്റ്; കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലാണുള്ളത്.

ജെ.ആര്‍.എഫ്. യോഗ്യത ലഭിക്കുന്നവര്‍ക്ക് അംഗീകൃതസ്ഥാപനത്തില്‍ ഗവേഷണ പ്രവേശനം ലഭിക്കുമ്പോള്‍ ആദ്യ രണ്ടുവര്‍ഷം മാസം 37,000 രൂപ ലഭിക്കും. മൂന്നാം വര്‍ഷംമുതല്‍ സ്‌റ്റൈപ്പെന്‍ഡ് 42,000 രൂപയും ലഭിക്കും.

 

 

 

യു.ജി.സി നെറ്റ് പരീക്ഷാഫലം ഇന്ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *