കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നടപടി സ്വാഗതാര്‍ഹം: നിയമ നടപടികള്‍ അവസാനിപ്പിക്കുന്നു – ഒ.എന്‍.സി.പി കുവൈത്ത്

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നടപടി സ്വാഗതാര്‍ഹം: നിയമ നടപടികള്‍ അവസാനിപ്പിക്കുന്നു – ഒ.എന്‍.സി.പി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്ത്ഇന്ത്യന്‍എംബസിയിലെ വിവിധ സംഘടനകളുടെരജിസ്‌ട്രേഷന്‍ 2018ല്‍ റദ്ദാക്കപ്പെട്ടവിഷയത്തില്‍ ഒ.എന്‍.സി.പി ഉള്‍െപ്പടെയുള്ള സംഘടനകളുടെ പൊതുകൂട്ടായ്മ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് (FIRA)കുവൈറ്റ്,ഇന്ത്യന്‍പ്രസിഡന്റ്,പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി,എം.പിമാര്‍എന്നിവര്‍ക്ക്നിവേദനങ്ങള്‍നല്‍കുകയും ,വിദേശകാര്യമന്ത്രാലയവുമായിചര്‍ച്ചകള്‍നടത്തുകയുംചെയ്തിട്ടുംനടപടിവൈകിയ ഘട്ടത്തില്‍ഒ.എന്‍.സി.പി കുവൈത്ത് ഡല്‍ഹിഹൈക്കോടതിയില്‍ഹര്‍ജിസമര്‍പ്പിച്ച്കേസുമായിമുന്നോട്ടുപോകുകയുമായിരുന്നു.
പുതിയ അംബാസിഡര്‍ എച്ച്.ഇ സിബി ജോര്‍ജ് സ്ഥാനപതിയായി ചുമതലയേറ്റ ശേഷം. ഫിറകണ്‍വീനര്‍ബാബു ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള നാല്‍പതോളം വരുന്നവിവിധ സംഘടനയുടെപ്രതിനിധികള്‍ 2020 ഒക്ടോബറില്‍ എച്ച്.ഇ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ സംഘടനകളുടെപ്രവര്‍ത്തനങ്ങള്‍ക്ക്എംബസിയുടെഎല്ലാവിധ സഹകരണവുംഉണ്ടാകുമെന്നുംഅദ്ദേഹം ഭാരവാഹികള്‍ക്ക്ഉറപ്പു നല്‍കിയിരുന്നു. കോവിഡ് സാഹചര്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ബന്ധപ്പെട്ട വിഷയത്തിലെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ: ജോസ് അബ്രഹാം വിവരാവകാശ നിയമപ്രകാരം എംബസിക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ് ഒ.എന്‍.സി.പി കുവൈത്തിന് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ച് നല്‍കിയതായി ഔദ്യോഗികമായി അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായും എംബസിയുമായിപൂര്‍ണമായി സഹകരിച്ചു മുന്നോട്ടുപോകുന്നതായും പ്രവാസി ക്ഷേമംമുന്‍നിറുത്തി ഇന്ത്യന്‍ എംബസി നടപ്പിലാക്കുന്ന എല്ലാ നടപടികളെയും ഒ.എന്‍.സി.പി കുവൈത്ത് ഭാരവാഹികള്‍അഭിനന്ദിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *