കൃപാ പുരസ്‌കാരം ഫിറോസ് അസീസിന് സമ്മാനിക്കും

കൃപാ പുരസ്‌കാരം ഫിറോസ് അസീസിന് സമ്മാനിക്കും

തിരുവനന്തപുരം: കൃപ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ദുബായിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എം സ്‌ക്വയര്‍ മീഡിയയുടെ മാനേജിങ് ഡയറക്ടറുമായ ഫിറോഷ അസീസിന് നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഹാജി എ.എം ബദറുദ്ധീന്‍ മൗലവി അറിയിച്ചു. 11111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ അഞ്ചിന് തലസ്ഥാനത്ത് ചാക്ക് കെ.പി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ സമ്മാനിക്കുന്നതാണ്. ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി യു.എ.ഇയില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഫിറോസ് അസീസ് ഏഷ്യാനെറ്റ് പ്ലസിലെ മറുനാടനും മലനാടും എന്ന ഡോക്യുമെന്ററി നിര്‍മിച്ചു കൊണ്ടാണ് രംഗപ്രവേശം നടത്തിയത്. ഐ.എ.എഫ് സി. അബുദാബി വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

Share

Leave a Reply

Your email address will not be published. Required fields are marked *