ഗുവാഹത്തി: അസമില്‍ പ്രളയം രൂക്ഷം. 29 ജില്ലകളിലായി ഏഴു ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇതുവരെയായി നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണങ്ങള്‍ കൂടാമെന്നും അധികൃതര്‍ അറിയിച്ചു. പത്തിലധികം മണ്ണിടിച്ചിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
343 ദുരിതാശ്വാസ ക്യാംപുകളിലായി 86,772 പേരാണ് കഴിയുന്നത്. 411 ദുരിതാശ്വാസ ക്യാംപുകള്‍ ഉടന്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 21,884 പേരെയാണ് എന്‍.ഡി.ആര്‍.എഫിന്റെയും എസ്.ഡി.ആര്‍.എഫിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തിയതെന്ന് അസം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.