കോട്ടയത്ത് പാതയിരട്ടിപ്പിക്കല്‍; നിയന്ത്രണം മെയ് 28 വരെ

കോട്ടയത്ത് പാതയിരട്ടിപ്പിക്കല്‍; നിയന്ത്രണം മെയ് 28 വരെ

  • ഏറ്റുമാനൂരിനും ചിങ്ങവനത്തിനിടക്കുമാണ് പാതയിരട്ടിപ്പിക്കല്‍

കൊച്ചി: കോട്ടയത്ത് റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ നിയന്ത്രണം. മെയ് 28 വരെ കോട്ടയം വഴിയുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഏറ്റുമാനൂരിനും ചിങ്ങവനത്തിനിടക്കുമാണ് പാതയിരട്ടിപ്പിക്കല്‍. രാവിലെ പരമാവധി ട്രെയിനുകള്‍ നിയന്ത്രിച്ചാണ് ഇരട്ടിപ്പിക്കല്‍ നടക്കുന്നത്.
29 ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ മെയില്‍, ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ്, പുനലൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും ശബരി ഡെയ്‌ലി എക്‌സ്പ്രസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

നിലവില്‍ ആലപ്പുഴ വഴിയാണ് ട്രെയിനുകള്‍ തിരിച്ചുവിടുന്നത്. 30 ലധികം ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഇതിനു പകരമായി കൂടുതല്‍ സ്റ്റോപ്പുകള്‍ ആലപ്പുഴയിലും ഹരിപ്പാടും അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇത്രയും ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ ഉദ്യോസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയായിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *