എല്ലാ ഭാഷകളെയും ഒരു പോലെ ആദരിക്കുന്നു: പ്രധാനമന്ത്രി

എല്ലാ ഭാഷകളെയും ഒരു പോലെ ആദരിക്കുന്നു: പ്രധാനമന്ത്രി

  • കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തള്ളി മോദി

ന്യൂഡല്‍ഹി: പ്രാദേശിക ഭാഷകളേക്കാള്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദത്തെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവായും രാജ്യത്തിന്റെ മികച്ച ഭാവിയിലേക്കുള്ള കണ്ണിയായാണ് കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന ദേശീയ നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി അഭിപ്രായമറിയിച്ചത്. ഏകഭാഷാ സംവിധാനത്തിനായി വാദിക്കുന്ന പാര്‍ട്ടിയല്ല ബിജെപി. മറ്റു ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില ജനങ്ങള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്നായിരുന്നു അമിത് ഷായുടെ നിലപാട്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

ജയ്പൂരില്‍ നടന്ന നേതൃയോഗത്തില്‍ വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് മോദി പങ്കെടുത്തത്. പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *